Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leicester Kerala Community

Europe

ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂണി​റ്റി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ഗംഭീരമായി

ലെ​സ്റ്റ​ർ: ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ (എ​ൽ​കെ​സി) 20-ാം വാ​ർ​ഷി​കാ​ഘോ​ഷം "ട്വ​ന്‍റി - ട്വ​ന്‍റി: ഒ​രു​മ​യു​ടെ പെ​രു​മ​യു​ടെ 20 വ​ർ​ഷ​ങ്ങ​ൾ' മെ​ഹ​ർ സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റി. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ ച​ട​ങ്ങ് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഓ​പ്പ​ണിം​ഗ് ഷോ​യോ​ടു കൂ​ടി ആ​രം​ഭി​ച്ച് ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി പ​ക​ർ​ന്ന് അ​ർ​ധ​രാ​ത്രി വ​രെ നീ​ണ്ടു​നി​ന്നു.

സി​നി​മ താ​രം ശ​ങ്ക​ർ, യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. യു​ക്മ ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ഡി​ക്സ് ജോ​ർ​ജ്, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, വി​വി​ധ ത​മി​ഴ് ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ സാ​ര​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വി​സ്മ​യ​മാ​യി "ന​ക്ഷ​ത്ര ഗീ​തം 2026' മെ​ഗാ​ഷോ​യും ആ​ർ​ജെ ദ ​ബാ​ൻ​ഡ് ലൈ​വ് മ്യൂ​സി​ക് ഷോ​യും

പി​ന്ന​ണി ഗാ​യ​ക​നും കീ​റ്റാ​റി​സ്റ്റു​മാ​യ ഷി​നോ പോ​ൾ, മെ​ന്‍റ​ലി​സ്റ്റും മ​ജീ​ഷ്യ​നു​മാ​യ വി​ൽ‌​സ​ൺ ച​മ്പ​ക്കു​ളം, സി​നി​മാ താ​രം അ​നു ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച "ന​ക്ഷ​ത്ര ഗീ​തം 2026' മെ​ഗാ​ഷോ​യോ​ടെ​യാ​ണ് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ശേ​ഷം രാ​ത്രി വൈ​കു​വോ​ളം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ത്തി​ൽ ര​ഞ്ജി​നി ജോ​സും ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​നും ന​യി​ച്ച അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന ലൈ​വ് ബാ​ൻ​ഡ് സം​ഗീ​തം കാ​ണി​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വി​സ്മ​യി​പ്പി​ച്ചു.

ഗാ​ന​മേ​ള എ​ന്ന സ്ഥി​രം ശൈ​ലി​യി​ൽ നി​ന്നും ആ​ർ​ജെ ദ ​ബാ​ൻ​ഡ് എ​ന്ന വേ​റി​ട്ട കോ​ൺ​സെ​പ്റ്റി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യ ര​ഞ്ജി​നി ജോ​സ് ത​ന്‍റെ ബാ​ൻ​ഡു​മാ​യി വി​ദേ​ശ​ത്ത് ന​ട​ത്തു​ന്ന ആ​ദ്യ ലൈ​വ് ഷോ ​എ​ന്ന സ​വി​ശേ​ഷ​ത​യും വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നു​ണ്ടാ​യി​രു​ന്നു.

ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ ഈ ​ഒ​രൊ​റ്റ പ​രി​പാ​ടി​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി എ​ൽ​കെ​സി നേ​രി​ട്ട് സ്പോ​ൺ​സ​ർ ചെ​യ്താ​ണ് ര​ഞ്ജി​നി​യു​ടെ അ​ഞ്ചം​ഗ ബാ​ൻ​ഡി​നെ നാ​ട്ടി​ൽ നി​ന്നും യു​കെ​യി​ൽ എ​ത്തി​ച്ച​ത്.

ഫ്ലൂ​ട്ടി​സ്റ്റ് സു​ബി​ൻ ജേ​ഴ്സ​ൺ, ഡ്ര​മ്മ​ർ അ​രു​ൺ​രൂ​പ്, ബാ​സി​സ്റ്റ് ലെ​സ്‌​ലി റോ​ഡ്രി​ഗ​സ്, ലീ​ഡ് ഗി​റ്റാ​റി​സ്റ്റ് ബെ​വ​ൻ കോ​റ​യ, ചാ​ൾ​സ് (കീ​ബോ​ർ​ഡി​സ്റ്റ്), സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ നി​ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ത​മി​ഴ് കൂ​ത്ത് പാ​ട്ടു​ക​ളും ഫാ​സ്റ്റ് ന​മ്പ​റു​ക​ളും ഹൃ​ദ്യ​മാ​യ മെ​ല​ഡി​ക​ളു​മാ​യി അ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ചു.

Latest News

Up